ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകൾക്ക് എതിരായ കേസില്‍ ചുമത്തിയത് ഗുരുതര വകുപ്പുകൾ

ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകൾക്ക് എതിരായ കേസില്‍ ചുമത്തിയത് ഗുരുതര വകുപ്പുകൾ
Jul 28, 2025 11:31 AM | By Sufaija PP

ദില്ലി::ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകൾക്ക് എതിരായ കേസില്‍ ചുമത്തിയത് ഗുരുതര വകുപ്പുകൾ. സിസ്റ്റർ പ്രീതിയാണ് ഒന്നാം പ്രതി സിസ്റ്റർ വന്ദന രണ്ടാം പ്രതിയാണ്. നിർബന്ധിത മത പരിവർത്തന നിരോധന നിയമം സെക്ഷൻ 4, ബിഎൻഎസ് 143 എന്നീ കുറ്റങ്ങൾ ചുമത്തി. പെൺകുട്ടികളെ നിർബന്ധിച്ച് മതം മാറ്റിയെന്ന് സംശയിക്കുന്നു, മനുഷ്യ കടത്തും സംശയിക്കുന്നുവെന്ന് എഫ്ഐആറില്‍ പറയുന്നു.

വെള്ളിയാഴ്ചയാണ് സഭയ്ക്ക് കീഴിലെ സ്ഥാപനങ്ങളിലേക്ക് ജോലിക്കായി മൂന്ന് പെൺകുട്ടികളെ കൂട്ടിക്കൊണ്ടുപോകാൻ വന്ന രണ്ട് മലയാളി കന്യാസ്ത്രീകളെ ഛത്തീസ്ഗഡിലെ ദുർഗിൽ അറസ്റ്റ് ചെയ്തത്. മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം എന്നിവ ആരോപിച്ചാണ് ബജ്റംഗ്ദൾ പ്രവർത്തകർ ദുർഗ് റെയിൽവേ സ്റ്റേഷനിൽ തടഞ്ഞു വച്ചത്. ഇവ‍ർ പോലീസിന്റെ സാന്നിധ്യത്തിൽ കന്യാസ്ത്രീകളെയും കൂടെയുണ്ടായിരുന്ന 3 സ്ത്രീകളെയും ചോദ്യം ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. കന്യാസ്ത്രീകളോടും മറ്റുള്ളവരോടും ബജരംഗ്ദൾ പ്രവർത്തകരാണ് വിവരങ്ങൾ ചോദിച്ചറിഞ്ഞത്. ഇവരുടെ ബാഗുകളും പ്രവർത്തകർ പരിശോധിച്ചു. അറസ്റ്റിലായ രണ്ട് കന്യാസ്ത്രീകളും നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

കേരളത്തിൽ ക്രൈസ്തവ സംഘടനകളെ കൂടെ നിറുത്താൻ ബിജെപി നോക്കുമ്പോഴാണ് പാർട്ടി ഭരിക്കുന്ന ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ സംഘപരിവാർ സംഘടനകൾ പരസ്യമായി ആപമാനിക്കുകയും ജയിലിലാക്കുകയും ചെയ്തിരിക്കുന്നത്

Serious sections charged in case against nuns in Chhattisgarh

Next TV

Related Stories
രാജ്യത്തിന്‍റെ യശസുയർത്തിയ നടപടിയാണ് ഓപ്പറേഷൻ സിന്ദൂറെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്

Jul 28, 2025 03:24 PM

രാജ്യത്തിന്‍റെ യശസുയർത്തിയ നടപടിയാണ് ഓപ്പറേഷൻ സിന്ദൂറെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്

രാജ്യത്തിന്‍റെ യശസുയർത്തിയ നടപടിയാണ് ഓപ്പറേഷൻ സിന്ദൂറെന്ന് പ്രതിരോധമന്ത്രി രാജ്നാഥ്...

Read More >>
ആദായനികുതി പഠനക്ലാസ് നാളെ സംഘടിപ്പിക്കും

Jul 28, 2025 03:01 PM

ആദായനികുതി പഠനക്ലാസ് നാളെ സംഘടിപ്പിക്കും

ആദായനികുതി പഠനക്ലാസ് നാളെ...

Read More >>
വാട്സ്ആപ് വഴി ജോലി വാഗ്ദാനം നൽകി സാമ്പത്തിക തട്ടിപ്പ് :കണ്ണൂരിൽ നാല് പേർക്ക് പണം നഷ്ടമായി

Jul 28, 2025 01:26 PM

വാട്സ്ആപ് വഴി ജോലി വാഗ്ദാനം നൽകി സാമ്പത്തിക തട്ടിപ്പ് :കണ്ണൂരിൽ നാല് പേർക്ക് പണം നഷ്ടമായി

വാട്സ്ആപ് വഴി ജോലി വാഗ്ദാനം നൽകി സാമ്പത്തിക തട്ടിപ്പ് :കണ്ണൂരിൽ നാല് പേർക്ക് പണം നഷ്ടമായി...

Read More >>
പറശ്ശിനിക്കടവ് ബോട്ട് ജെട്ടിവെള്ളത്തിൽ മുങ്ങി:സർവീസുകൾ താത്കാലികമായി നിർത്തി വെച്ചു

Jul 28, 2025 01:19 PM

പറശ്ശിനിക്കടവ് ബോട്ട് ജെട്ടിവെള്ളത്തിൽ മുങ്ങി:സർവീസുകൾ താത്കാലികമായി നിർത്തി വെച്ചു

പറശ്ശിനിക്കടവ് ബോട്ട് ജെട്ടിവെള്ളത്തിൽ മുങ്ങി:സർവീസുകൾ താത്കാലികമായി നിർത്തി വെച്ചു...

Read More >>
മംഗളൂരു സ്വദേശി തളിപ്പറമ്പിൽ എം.ഡി.എം.എയുമായി പിടിയിൽ

Jul 28, 2025 11:08 AM

മംഗളൂരു സ്വദേശി തളിപ്പറമ്പിൽ എം.ഡി.എം.എയുമായി പിടിയിൽ

മംഗളൂരു സ്വദേശി തളിപ്പറമ്പിൽ എം.ഡി.എം.എയുമായി പിടിയിൽ...

Read More >>
ചെറുപുഴയിൽ സ്വകാര്യ ബസ് കൊക്കയിലേക്ക് മറിഞ്ഞ് നിരവധി യാത്രക്കാർക്ക് പരിക്ക്

Jul 28, 2025 10:58 AM

ചെറുപുഴയിൽ സ്വകാര്യ ബസ് കൊക്കയിലേക്ക് മറിഞ്ഞ് നിരവധി യാത്രക്കാർക്ക് പരിക്ക്

ചെറുപുഴയിൽ സ്വകാര്യ ബസ് കൊക്കയിലേക്ക് മറിഞ്ഞ് നിരവധി യാത്രക്കാർക്ക് പരിക്ക് ...

Read More >>
Top Stories

News Roundup

//Truevisionall